Tuesday, August 9, 2011

ദൈവം

ഭ്രാന്താശുപുത്രിയിൽ
ഒരു മരത്തിനു ചുവട്ടിൽ
നീണ്ട വിരലുകൾക്കിടയിൽ എരിയുന്ന
സിഗരറ്റിൽ നിന്നും
അസാന്നിദ്ധ്യങ്ങളിലേക്കും
അസാധ്യതകളിലേക്കും
പുകയൂതി വിട്ടുകൊണ്ട്‌
വേട്ടയാടുന്ന ഓർമകളിൽ നിന്ന്‌
ഓടിയൊളിക്കാൻ
ഒരു പെൺചുമലൊ, ഒരു മരണമൊ കൊതിച്ച്‌,
ഇരിക്കുന്നുണ്ട്‌ അയാൾ.

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home