Tuesday, August 9, 2011

ഗോള്‍..............?

നടന്നേക്കാവുന്ന സംഭവങ്ങളെ കുറിച്ചുള്ള
മുന്‍ധാരണകള്‍ പോലെ
ഉയരുന്ന ആരവങ്ങളുടെ സിംഫണികള്‍ക്ക്
നടുവില്‍ നിന്നും
ഒരു സ്വപ്നം മെല്ലെ ഉരുളാന്‍ തുടങ്ങി
അസാധ്യതകളുടെ കാലുകളെ
വിദഗ്ദ്ധമായി കബിളിപ്പിച്ച്‌ കൊണ്ട്‌
ഒരൊറ്റ ശ്വാസത്തിന്റെ കൂര്‍പ്പിച്ച മൌനങ്ങളില്‍ നിന്ന്‌
അവിചാരിതമായ നീക്കങ്ങളിലൂടെ
അത്‌ മുന്നേറികൊണ്ടിരുന്നു
അവസാനം ഒരു കോര്‍ണര്‍ കിക്കില്‍ നിന്ന്‌
ഹെഡിലൂടെ മരണം കാവല്‍ നില്‍ക്കുന്ന
ജീവിതത്തിന്റെ ഗോള്‍ പോസ്റ്റിലേക്ക്‌ തന്നെ
വന്നു വീഴേണ്ടതായിരുന്നു
പക്ഷെ ദൈവത്തിന്റെ കൈയൊപ്പുള്ള ഒരു പാളിച്ചയില്‍
കുത്തനെ ഉയര്‍ന്നു മുറിഞ്ഞ ആരവങ്ങളുടെ
സിംഫണികള്‍ക്കിടയിലൂടെ
ഗോള്‍ പോസ്റ്റിന്‌ തൊട്ടു തൊട്ടില്ലെന്ന വണ്ണം
അത്‌ ആരുമറിയാത്ത ഒരു നിശബ്ദതയിലേക്ക്‌ ..........

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home